പ്രീ സീസൺ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് ദുബായിലേക്ക് വിമാനംകേറി.
പ്രീ സീസൺ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് ദുബായിലേക്ക് വിമാനംകേറി.
അനിശ്ചിതത്വങ്ങൾക്ക് വിട, കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണായി ദുബായിലേക്ക് വിമാനം കേറി. കഴിഞ്ഞ ദിവസം ഫിഫ ഇന്ത്യയെ വിലക്കിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ അനിശ്ചിതത്വത്തിലായിരുന്നു.വിലക്കിലുള്ള ഒരു രാജ്യത്തെ ക്ലബ്ബുമായി മറ്റു രാജ്യങ്ങൾക്ക് യാതൊരു ബന്ധവും പാടില്ല.
പ്രീ സീസൺ ടൂറിൽ ബ്ലാസ്റ്റേഴ്‌സ് യൂ. എ. ഈ ക്ലബ്ബുകളുമായി സൗഹൃദ മത്സരം നിശ്ചയിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ ഈ വിലക്ക് ഈ ടൂറിനെ ബാധിച്ചേക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ദുബായിലേക്കുള്ള ഫ്ലൈറ്റ് കേറിയെന്നാണ്.
അത് കൊണ്ട് തന്നെ ഈ പ്രീ സീസൺ ടൂറിന് യാതൊരു വിഷയവും ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page